പാകിസ്താന്‍: പാക്കിസ്താന്‍ നിയന്ത്രിത കാശ്മീരിലെ യുവാവിന് മെഡിക്കല്‍ വിസ അനുവദിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഒസ്മ അലി എന്ന യുവാവിനാണ് ഇന്ത്യ മെഡിക്കല്‍ വിസ അനുവദിച്ചത്. ശ്വാസകോശാര്‍ബുദ ബാധിതനായ ഇദ്ദേഹം ദില്ലിയില്‍ ചികിത്സയ്ക്കു വരുന്നതിന്റെ ഭാഗമായി മെഡിക്കല്‍ വിസയ്ക്ക് അപേക്ഷിച്ചിരുന്നു.
പാകിസ്താന്‍ പൗരന്‍മാര്‍ ഇന്ത്യന്‍ മെഡിക്കല്‍ വിസയ്ക്ക അപേക്ഷിക്കുമ്പോള്‍ തങ്ങളുടെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള കത്തും കരുതണമെന്ന് സുഷമ സ്വരാജ് അപേക്ഷയ്ക്കു മറുപടിയായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയ ഉപദേശകന്‍ സര്‍താജ് അസീസ് വിസയ്ക്ക് വേണ്ട കത്ത് നല്‍കിയില്ല. പാകിസതാന്‍ കത്ത് നല്‍കാത്തിനെതിരെ ഒസ്മ അലി രംഗത്തുവന്നിരുന്നു.
ഒസ്മ അലിയ്ക്ക് വിസ ഉറപ്പായും ലഭ്യമാകും എന്നായിരുന്നു സുഷമയുടെ ഇതിനോടുള്ള പ്രതികരണം. ദില്ലി സാക്കേതിലെ ഒരു ആശുപത്രി ഒസ്മ അലിയ്ക് വേണ്ട ചികിത്സ നല്‍കാന്‍ തയ്യാറാവുകയും കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ തീരുമാനിക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് വേണ്ടി മെഡിക്കല്‍ വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാവരോടും തങ്ങള്‍ക്ക് അനുകമ്പയുണ്ട്. പാകിസ്താന്റെ ശുപാര്‍ശ മാത്രമാണ് തങ്ങള്‍ മെഡിക്കല്‍ വിസയ്ക്കായ് ആവശ്യപ്പെടുന്നതെന്ന് സുമ സ്വരാജ് പറഞ്ഞു. അതേസമയം കുല്‍ഭൂഷണ്‍ യാദവിന്റെ അമ്മയ്ക്ക് വിസ അനുവദിക്കുന്നതിന് വേണ്ടി താന്‍ അയച്ച കത്തിനോട് വേണ്ട രീതിയില്‍ പ്രതികരിക്കാതിരുന്നതിലുള്ള ദുഖവും സുഷമ പ്രകടിപ്പിച്ചു.
