കോഴിക്കോട്: കടല്‍ ദുരന്തങ്ങള്‍ നേരിടാന്‍ സ്ഥിരം രക്ഷാസംവിധാനം വേണമെന്നാവശപ്പെട്ട് മത്സ്യത്തൊഴിലാളികള്‍. അടിയന്തര സാഹചര്യം നേരിടുന്നതില്‍ ഫിഷറീസ് വകുപ്പ് പരാജയമെന്നാരോപിച്ച് മത്സ്യപ്രവര്‍ത്തക സംഘം നാളെ കോഴിക്കോട്ട് ഫിഷറീസ് ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും.
കടലിലിലെ രക്ഷാപ്രവര്‍ത്തനത്തിന് സംവിധാനമൊരുക്കണമെന്നത് നാലു പതിറ്റാണ്ടായി മല്‍സ്യത്തൊഴിലാളികള്‍ ഉന്നയിച്ചു വരുന്ന ആവശ്യമാണ്. ഇത് എങ്ങുമെത്തിയില്ലെന്ന് തെളിയിക്കുന്നതായി ഓഖി ദുരന്തം. ഫിഷറീസ് വകുപ്പ്, തീരദേശ പൊലീസ്, കോസ്റ്റ് ഗാര്‍ഡ്, നേവി തുടങ്ങി ഏജന്‍സികള്‍ പലതുണ്ടെങ്കിലും അടിയന്തര സാഹചര്യം വരുമ്പോള്‍ ആരുമില്ലാത്ത സ്ഥിതി. ഇതിനു പരിഹാരമായാണ് സ്ഥിരം സംവിധാനമെന്ന ആവശ്യം ഉയരുന്നത്.
കോഴിക്കോട്ട് ഫിഷറീസ് വകുപ്പ് ഉപയോഗിക്കുന്നത് ഉപയോഗശൂന്യമായ സ്വകാര്യ ബോട്ടാണെന്നും ഇതിന്റെ വാടക ഇനത്തില്‍ വന്‍ തുകയാണ് ചിലവിടുന്നതെന്നും തൊഴിലാളികള്‍ ആരോപിച്ചു. അതേസമയം, ദുരന്ത നിവാരണ അതോറിറ്റി രൂപീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പണം സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചിലവഴിച്ചതായി ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസ് ആരോപിച്ചു. ദുരന്ത നിവാരണ നയത്തിന് സര്‍ക്കാര്‍ ഉടന്‍ രൂപം നല്‍കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
കടലിലിലെ രക്ഷാപ്രവര്‍ത്തനത്തിന് സംവിധാനമൊരുക്കണമെന്നത് നാലു പതിറ്റാണ്ടായി മല്‍സ്യത്തൊഴിലാളികള്‍ ഉന്നയിച്ചു വരുന്ന ആവശ്യമാണ്. ഇത് എങ്ങുമെത്തിയില്ലെന്ന് തെളിയിക്കുന്നതായി ഓഖി ദുരന്തം. ഫിഷറീസ് വകുപ്പ്, തീരദേശ പൊലീസ്, കോസ്റ്റ് ഗാര്‍ഡ്, നേവി തുടങ്ങി ഏജന്‍സികള്‍ പലതുണ്ടെങ്കിലും അടിയന്തര സാഹചര്യം വരുന്‌പോള്‍ ആരുമില്ലാത്ത സ്ഥിതി. ഇതിനു പരിഹാരമായാണ് സ്ഥിരം സംവിധാനമെന്ന ആവശ്യം ഉയരുന്നത്.