തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിർത്തികൾ പുനർ നിർണയിക്കുന്നതിന് മുൻപ് കേന്ദ്ര സംഘത്തെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇക്കാര്യം കേന്ദ്ര സർക്കാരിനോട് താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള സർക്കാരിന് അതിർത്തി പുനർ നിർണയിക്കുന്ന വിഷയത്തിൽ ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുറിഞ്ഞി ഉദ്യോനത്തിന്‍റെ അതിർത്തി പുനർ നിർണയിക്കുന്നതിനായി സർക്കാർ മൂന്നംഗ മന്ത്രിതല സമിതിയെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു. വനം-റവന്യൂ മന്ത്രിമാർക്ക് പുറമേ ഇടുക്കി ജില്ലയിൽ നിന്നുള്ള എം.എം.മണി കൂടി ഉൾപ്പെട്ടതാണ് മന്ത്രിതല സമിതി.