മുംബൈ: ബോളിവുഡ് നടനും സംവിധായകനുമായ നീരജ് വോറ(54) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ശരീരാവയങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നാണ് അന്ത്യം. കഴിഞ്ഞ നാല് ദിവസമായി അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.
നീരജിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. അക്ഷയ് കുമാര്‍ അടക്കുമുള്ള താരങ്ങളും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കോളേജ് നാടകങ്ങളിലൂടെ അഭിനയ ജീവിതം ആരംഭിച്ച നീരജ് അമീര്‍ ഖാന്‍ നായകനായ രംഗീലയിലും അഭിനയിച്ചു. 30ഓളം ചിത്രങ്ങളിലും നീരജ് അഭിനയിച്ചു.
റോഹിത് ഷെട്ടി സംവിധാനം ചെയ്ത ഗോല്‍മാല്‍ എന്ന ചിത്രം നീരജിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗുജറാത്തി നാടകത്തിന്റെ സിനിമാവിഷ്‌കാരമാണ്. ഖിലാഡി 420 ആണ് ആദ്യ സംവിധാന സംരംഭം. റണ്‍ ബോല റണ്‍, ഹെരാ ഫെരി, ഫാമിലി വാല, എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് 3 മണിയ്ക്ക് സാന്താക്രൂസില്‍ നടക്കും. നീരജിന്റെ ഭാര്യ നേരത്തേ മരിച്ചിരുന്നു. മക്കളില്ല.
