ദില്ലി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ നീറ്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം സിബിഐസിയുടെ ഔദോഗിക വെബ്സൈറ്റുകളായ cbseresults.nic.in, cbseneet.nic.in. എന്നിവയില്‍ ഫലം ലഭ്യമാകും. കേരളത്തിലെ 90000 വിദ്യാര്‍ഥികളടക്കം രാജ്യത്താകെ 11 ലക്ഷം പേരാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്.
ഫലം വന്നതോടെ സംസ്ഥാന മെഡിക്കല്‍ പ്രവേശനത്തിനുള്ള നടപടികള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ ആരംഭിക്കും. ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചിത്. കഴിഞ്ഞമാസം 24നാണ് മദ്രാസ്ഹൈകോടതി ഫലം പ്രസിദ്ധീകരിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞിരുന്നു.
ഇംഗ്ലീഷിലും തമിഴിലും നല്‍കിയ ചോദ്യങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നതായി ചൂണ്ടിക്കാണിച്ച് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈകോടതി ഫലം സ്റ്റേ ചെയ്തത്. എന്നാല്‍ ഇതിനെതിരായ സിബിഎസ്ഇയുടെ ഹര്‍ജിയില്‍ സുപ്രിംകോടതി ഹൈക്കോടതി ഉത്തരവുകള്‍ റദ്ദാക്കുകയും ഫലം പ്രസിദ്ധീകരിക്കുന്നതിന് അനുമതി നല്‍കുകയും ചെയ്യുകയായിരുന്നു.
