ഈ മാസം 8,9,10 തിയ്യതികളിലായിരുന്നു പരിപാടികൾ നിശ്ചയിച്ചിരുന്നത്

ആലപ്പുഴയിൽ നടക്കാനിരിക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് നടത്താനിരുന്ന സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക പരിപാടികളും റദ്ദാക്കി. ഈ മാസം 8,9,10 തിയ്യതികളിലായിരുന്നു പരിപാടികൾ നിശ്ചയിച്ചിരുന്നത്. വെള്ളപ്പൊക്ക ദുരിതത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കനത്ത മഴയില്‍ ആലപ്പുഴയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്.