ഏഴുവയസുകാരനെ അയല്‍വാസിയായ വൃദ്ധന്‍ തല്ലിച്ചതച്ചു

First Published 13, Apr 2018, 4:40 PM IST
neighbor tourcher 7 year old boy in alappuzha
Highlights
  • കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
  • വൃദ്ധനെതിരെ പൊലീസില്‍ പരാതി നല്‍കി

ആലപ്പുഴ: ആലപ്പുഴയില്‍  ഹരിപ്പാട് ഏഴുവയസുകാരനെ അയല്‍വാസിയായ വൃദ്ധന്‍ തല്ലിച്ചതച്ചു. ആറാട്ടുപുഴ എം.ഇ.എസ് ജംഗ്ഷന് കിഴക്ക് മൂന്നാം കുറ്റിശ്ശേരില്‍ ഷാനവാസ് റഷീദ ദമ്പതികളുടെ മകനെയാണ് അയല്‍വാസിയായ 63കാരന്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് കുട്ടി ഹരിപ്പാട് ഗവ.ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ട് ആറര മണിയോടെ മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത തക്കം നോക്കിയാണ് ഇയാള്‍ വീട്ടിലെത്തി കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിക്കുകയും ടോര്‍ച്ചുപയോഗിച്ച് കുട്ടിയുടെ മുഖത്തും മറ്റു ശരീരഭാഗങ്ങളിലും തട്ടുകയും ചെയ്തത്. 

കുട്ടിയുടെ ഭയപ്പാടോടെയുള്ള ഉച്ചത്തിലുള്ള നിലവിളി കേട്ട് പരിസരവാസികള്‍ ഓടിക്കൂടിയപ്പോഴേക്കും  കുട്ടികള്‍ തമ്മില്‍ മദ്രസയില്‍ വച്ച് വഴക്കുണ്ടായെന്നും തന്റെ 10 വയസ്സുകാരന്‍ കൊച്ചുമകനെ നീ ഉപദ്രവിച്ചോടാ എന്ന് ആക്രോശിച്ചു കൊണ്ടും  ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചു. ഇത് സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

loader