ഒന്‍പത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അയല്‍വാസി അറസ്റ്റില്‍. എറണാകുളം വാഴക്കുളം സ്വദേശി ജോസ് ആന്റണിയാണ് പിടിയിലായത് .

മാസങ്ങള്‍ക്ക് മുമ്പു നടന്ന സംഭവം അടുത്തയിടെയാണ് പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജോസ്, പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പിന്നീട് പലതവണ ആവര്‍ത്തിച്ചു. കുട്ടിയുടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ഇക്കാര്യം പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. ചൈല്‍ഡ് ലൈന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ജോസ് പിടിയിലായത്. ദിവസങ്ങളായി ഒളിവിലായിരുന്ന ജോസിനെ വീടിനടുത്ത് വച്ച് പൊലീസ് പിടികൂടുകയായിരുന്നു. അടിപിടിക്കേസില്‍ ഇയാള്‍ക്കെതിരെ വാഴക്കുളം പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പീ‍ഡനക്കേസില്‍ അറസ്റ്റിലായ ജോസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.