2016 ലെ ഇന്ത്യയുടെ സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഒലി ചൈനയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ഉടമ്പടിക്ക് രൂപം നല്‍കിയത്.
ബെയ്ജിംഗ്: രാജ്യാന്തര വ്യാപാരത്തിലേര്‍പ്പെടാന്‍ നേപ്പാളിന് ഇനി ഇന്ത്യന്‍ തുറമുഖങ്ങളെ ആശ്രയിക്കേണ്ട. ചൈനയുടെ എല്ലാ തുറമുഖങ്ങളും ഇനി മുതല്‍ നേപ്പാളിന് വ്യാപാര ആവശ്യത്തിനായി ഉപയോഗിക്കാം. ഇന്ത്യന്‍ തുറമുഖങ്ങളിലൂടെയാണ് ചൈനയും മറ്റുരാജ്യങ്ങളുമായി നേപ്പാള്‍ ഇതുവരെ വാണിജ്യബന്ധങ്ങളിലേര്‍പ്പെട്ടിരുന്നത്. എന്നാല്‍ ചൈനയുമായുള്ള പുതിയ കരാറിലൂടെ ഇന്ത്യന്‍ തുറമുഖങ്ങളിലുള്ള നേപ്പാളിന്‍റെ അമിത ആശ്രയത്തിന് അവസാനമാകുകയാണ്. ഇതുസംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
2016 ലെ ഇന്ത്യയുടെ സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഒലി ചൈനയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ഉടമ്പടിക്ക് രൂപം നല്‍കിയത്. പുതിയ ഉടമ്പടി പ്രകാരം മറ്റു രാജ്യങ്ങള്‍ക്ക് ചൈനയുടെ തുറമുഖങ്ങള്‍ വഴി നേപ്പാളിലേക്ക് സാധന കൈറ്റുമതിയും ഇറക്കുമതി നടത്താനും കഴിയും. കൊല്‍ക്കത്ത, വിശാഖപട്ടണണം എന്നിവയാണ് നേപ്പാള്‍ പ്രധാനമായി ആശ്രയിക്കുന്ന ഇന്ത്യന്‍ തുറമുഖങ്ങള്‍.
