കാഠ്‍മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി ഖഡ്കപ്രസാദ് ശര്‍മ ഓലി രാജിവെച്ചു. വിശ്വാസവോട്ടെടുപ്പ് നേടാനിരിക്കെയാണ് മുന്‍ മാവോവാദി നേതാവായ ഓലിയുടെ രാജി. അധികാരത്തില്‍ വന്ന് ഒമ്പത് മാസത്തിനു ശേഷമാണ് രാജി.

കൂട്ടുകക്ഷി സര്‍ക്കാരിനുള്ള പിന്തുണ മാവോയിസ്റ്റുകള്‍ പിന്‍വലിച്ചതാണ് ഓലിയെ പ്രതിസന്ധിയിലാക്കിയത്. ഇന്ത്യയും ചൈനയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ താന്‍ ശ്രമിച്ചതിനുള്ള ശിക്ഷയായി നേപ്പാളി കോണ്‍ഗ്രസും മാവോയിസ്റ്റുകളും തന്റെ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിന്ന് ഓലി ആരോപിച്ചു. മധേശി പീപ്പിള്‍സ് റൈറ്റ്‌സ് ഫോറം ഡെമോക്രാറ്റുകള്‍, രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടി എന്നീ ഭരണകക്ഷിയിലെ പാര്‍ട്ടികളും രാജിക്കായി സമ്മര്‍ദമുയര്‍ത്തിയിരുന്നു. വാഗ്ദാനങ്ങള്‍ പാലിക്കാത്തയാളാണ് ഓലിയെന്നാണ് ഈ പാര്‍ട്ടികളുടെ ആരോപണം.

അവിശ്വാസപ്രമേയത്തിലെ പരാജയ ഭീതിയാണ് രാജിക്ക് കാരണമെന്നും കരുതുന്നു.