ഔപചാരികതകളൊന്നുമില്ലാത്ത ഒത്തുചേരല്‍. 500 എപ്പിസോഡ് എന്ന വലിയ യാത്ര പിന്നിടുമ്പോള്‍ നേര്‍ക്കുനേരില്‍ ഇതുവരെ പങ്കെടുത്ത രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും, ഉന്നത ഉദ്യോഗസ്ഥരും ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധികള്‍ക്കൊപ്പം കൂട്ടായ്മയില്‍ അണിചേര്‍ന്നു. ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററും 'നേര്‍ക്കുനേര്‍' അവതാരകനുമായ പിജി സുരേഷ്‌കുമാര്‍ ഒത്തുചേരലിന് തുടക്കമിട്ടു.
വിവിധ മേഖലകളില്‍ നിന്നുള്ള അതിഥികള്‍ 'നേര്‍ക്കുനേരി'ലെ അനുഭവം പങ്ക് വച്ചു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍, ഡയരക്ടറും ബിസിനസ് ഹെഡുമായ ഫ്രാങ്ക് പി തോമസ് എന്നിവരും സംസാരിച്ചു. സംഗീതവിരുന്നുമുണ്ടായിരുന്നു
