ഉന്നതവിദ്യാഭ്യാസത്തിനായുള്ള യോഗ്യതാ പരീക്ഷാനടത്തിപ്പ് രീതിമാറുന്നു നീറ്റ്,നെറ്റ് പരീക്ഷകള്‍ രണ്ടുതവണ
ദില്ലി:അടുത്ത അധ്യയന വര്ഷം മുതൽ പ്രവേശ പരീക്ഷാ രീതി പാടേ മാറുന്നു. നീറ്റിനും ജെ.ഇ.ഇയ്ക്കും വര്ഷത്തിൽ രണ്ടു വട്ടം പ്രവേശന പരീക്ഷ നടത്തും. രണ്ടു പരീക്ഷയും എഴുതുന്നവരുടെ ഉയര്ന്ന മാര്ക്ക് പ്രവേശനത്തിനായി പരിഗണിക്കും. സ്വയംഭരണാധികാരമുള്ള നാഷണൽ ടെസ്റ്റിങ് ഏജന്സി, സി.ബി.എസ്.ഇയിൽ നിന്ന് പ്രവേശന പരീക്ഷ പുതിയ ഏജന്സിക്കു കീഴിലേയ്ക്കാക്കുന്നതിനൊപ്പം പരീക്ഷ രീതി പാടേ മാറ്റാനാണ് കേന്ദ്ര സര്ക്കാര് തീരുമാനം. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റും എന്ജിനീയറിങ് പ്രവേശനത്തിനുള്ള ജെ.ഇ.ഇയും ഒരു വര്ഷത്തിൽ രണ്ടു വട്ടം. എന്നാൽ രണ്ടു വട്ടം പരീക്ഷ എഴുതണമെന്ന് നിര്ബന്ധമില്ല. ജനുവരി ആറിനും 20 നും ഇടയ്ക്ക് എട്ടുദിവസം ആദ്യവട്ട ജെ.ഇ.ഇ പരീക്ഷ നടത്തും. ഏതു ദിവസം പരീക്ഷ എഴുതണമെന്ന് വിദ്യാര്ഥികള്ക്ക് തീരുമാനിക്കാം .
ഏപ്രിൽ ഏഴിനും 21 നും ഇടയ്ക്കാണ് രണ്ടാം വട്ട ജെ.ഇ.ഇ.പരീക്ഷ. ഇതിലും പരീക്ഷ ദിവസം തിരഞ്ഞെടുക്കാം .ഇതേ രീതിയില് തന്നെയാണ് നീറ്റ് പരീക്ഷയും നടത്തുക. അദ്യവട്ട നീറ്റ് ഫെബ്രുവരിയിലും രണ്ടാ വട്ടത്തേത് മേയിലും നടത്തും ഡിസംബര് രണ്ടിനും 16 നും ഇടയ്ക്കു നടത്തുന്ന യു.ജി.സി നെറ്റിന്റെ പരീക്ഷ ദിവസം വിദ്യാര്ഥികള്ക്ക് തിരഞ്ഞെടുക്കാം . സിമാറ്റ് ,ജിപാറ്റ് പരീക്ഷകളും നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് കീഴിലാക്കി. പരീക്ഷകള് പൂര്ണമായും ഓണ്ലൈനാക്കും. ഓണ്ലൈന് പരീക്ഷ പരിശീലന കേന്ദ്രങ്ങള് ഗ്രാമീണ തലത്തിൽ തയ്യാറാക്കും. സിലബസിനും ചോദ്യപേപ്പര് രീതിക്കും പരീക്ഷയെഴുതാവുന്ന ഭാഷകള്ക്കും മാറ്റമില്ല
