അഹമ്മദാബാദ്: സബര്‍മതി എന്നെ പ്രചോദിപ്പിക്കുന്നു... അദ്ദേഹം മനുഷ്വത്വത്തിന്‍റെ പ്രവാചകനാണ്... രാഷ്ട്രപിതാവ് ഗാന്ധിജിയുടെ പൂവര്‍വാശ്രമമായ സബര്‍മതിയില്‍ സന്ദര്‍ശിച്ച ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കുറിച്ചതാണിത്.
നെതന്യാഹുവും ഭാര്യയും ചേര്‍ന്നാണ് സബര്‍മതി ആശ്രമത്തിന് കുറിപ്പെഴുതിയത്. സബര്‍മതി സന്ദര്‍ശനം എന്‍റെ ഹൃദയത്തെ ഏറെ പ്രചോദിപ്പിക്കുന്നു... മഹാത്മാ ഗാന്ധി മനുഷ്യത്വത്തിന്‍റെ പ്രവാചകനാണ്... എന്നായിരുന്നു കുറിപ്പ്.
ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് സബര്‍മതി ആശ്രമം സന്ദര്‍ശിച്ചിരുന്നു. ഇരുവരും ഗാന്ധിജിക്ക് ആദരമര്‍പ്പിച്ച് പുഷ്പാര്‍ച്ചന നടത്തി. ഗാന്ധിജി 12 വര്‍ഷത്തോളം ചെലവഴിച്ച ഇടമാണ് സബര്‍മതി ആശ്രമം.
പ്രധാനമന്ത്രിയും നെതന്യാഹുവും എട്ട് കിലോമീറ്ററോളം റോഡ് ഷോ നടത്തിയ ശേഷമാണ് ആശ്രമത്തിലെത്തിയത്. റോഡ്ഷോയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്.
