കെ.എസ്.ആര്‍.ടി.സിയുടെ പുനരുത്ഥാരണത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ റിവൈവല്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. വിവിധ വകുപ്പുകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി രൂപീകരിച്ച കമ്മിറ്റി റിപ്പോര്‍ട്ട് പ്രായോഗികമല്ലെന്ന് കണ്ടാണ് സര്‍ക്കാര്‍ പുതിയ മാര്‍ഗങ്ങള്‍ തേടിയത്. ഇതിന്റെ ഭാഗമായാണ് കണ്‍സള്‍ട്ടന്റന്റെ ഉപദേശം തേടാനുള്ള തീരുമാനം. കൊല്‍ക്കത്ത ഐ.ഐ.എമ്മിലെ വിദഗ്ധനായ സുശീല്‍ ഖന്നയെ സര്‍ക്കാര്‍ ഇതിനായി നിയോഗിച്ചു കഴിഞ്ഞു. കഴിഞ്ഞമാസം ശമ്പളവും പെന്‍ഷനും നല്‍കാന്‍ 70 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സി കടമെടുത്തത്. വരുന്ന മാസവും കടംവാങ്ങാതെ നിവൃത്തിയില്ലെന്ന് മന്ത്രി തുറന്നുപറയുന്നു. 3516.92 കോടി രൂപയാണ് നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ കടബാധ്യത. പ്രതിമാസ വരുമാനം 5.45 കോടിയില്‍ നിന്ന് 4.25 കോടിയായി കുറഞ്ഞിരിക്കുകയുമാണ്. മാത്രമല്ല വരുമാനം ഉണ്ടാക്കാനായി കെ.റ്റി.ഡി.എഫ്.സിയുമായി ചേര്‍ന്ന് നടപ്പാക്കിയ ഷോപ്പിങ് കോംപ്ലക്‌സ് പദ്ധതികള്‍ വെള്ളാനയാകുകയും ചെയ്തു.