നാല് വർഷമായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകായിരുന്ന റിൻഷയ്ക്ക് ബന്ധുവുമായി അടുപ്പമുണ്ടായിരുന്നു. കുഞ്ഞിന് ജന്മം നൽകിയത് പുറംലോകം അറിയാതിരിക്കാൻ, വീട്ടിൽ വച്ച് പ്രസവിച്ച ശേഷം ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോൾ റിൻഷ മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരുടെ അമ്മയുടെയും സഹോദരന്‍റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ നവജാത ശിശുവിനെ കഴുത്തറത്ത് കൊന്ന കേസിൽ അമ്മയെ റിമാൻഡ് ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ഇവരെ മജിസ്ട്രേറ്റ് നേരിട്ടെത്തിയാണ് റിമാൻഡ് ചെയ്തത്. ആരോഗ്യനില മെച്ചപ്പെട്ട ശേഷം റിൻഷയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്‍റെ തീരുമാനം. ആരോഗ്യസ്ഥിതി മോശമായതിനാൽ പൊലീസിന് ഇവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല.

നാല് വർഷമായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകായിരുന്ന റിൻഷയ്ക്ക് ബന്ധുവുമായി അടുപ്പമുണ്ടായിരുന്നു. കുഞ്ഞിന് ജന്മം നൽകിയത് പുറംലോകം അറിയാതിരിക്കാൻ, വീട്ടിൽ വച്ച് പ്രസവിച്ച ശേഷം ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോൾ റിൻഷ മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരുടെ അമ്മയുടെയും സഹോദരന്‍റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.