അപമാനം ഭയന്ന് കുഞ്ഞിനെ സഹോദരൻ ശിഹാബ് കഴുത്തറത്ത് കൊല്ലുകയായിരുന്നുവെന്നാണ് നബീലയുടെ മൊഴി. ശിഹാബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു .കുഞ്ഞിന്‍റെ കൊലപാതകത്തില്‍ നബീലക്കും പങ്കുള്ളതായാണ് പൊലീസിന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായിട്ടുള്ളത്

മലപ്പുറം: ചേലൂര്‍ സ്വദേശി നബീലയുടെ കുഞ്ഞാണ് മരിച്ചത്. പുലര്‍ച്ചെ വീട്ടില്‍ നിന്ന് കുഞ്ഞിന്‍റെ ശബ്ദം കേട്ട് സംശയം തോന്നിയ അയല്‍വാസി ചെന്നുനോക്കിയപ്പോഴാണ് കുട്ടിയെ കൊല്ലപെട്ട നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് പൊലീസെത്തി പരിശോധന നടത്തി. മറ്റ് രണ്ട് കുട്ടികളുടെ കൂടി അമ്മയുമായ നബീല വര്‍ഷങ്ങളായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്.

അപമാനം ഭയന്ന് കുഞ്ഞിനെ സഹോദരൻ ശിഹാബ് കഴുത്തറത്ത് കൊല്ലുകയായിരുന്നുവെന്നാണ് നബീലയുടെ മൊഴി. ശിഹാബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു .കുഞ്ഞിന്‍റെ കൊലപാതകത്തില്‍ നബീലക്കും പങ്കുള്ളതായാണ് പൊലീസിന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായിട്ടുള്ളത്.

ഇന്നലെ ഉച്ചയോടെയാണ് നബീല പ്രസിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നബീലയെ പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു