അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഒമ്പത് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

First Published 1, Apr 2018, 2:39 PM IST
new born baby died in attappadi
Highlights
  • അട്ടപ്പാടിയിൽ  ഒമ്പത് ദിവസം  പ്രായമായ കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂർ ചാവടി ഊരിലെ പൊന്നി പെരുമാൾ ദമ്പതികളുടെ ഒമ്പത് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. 2 കിലോ 200 ഗ്രാം തൂക്കം ഉണ്ടായിരുന്നു കുഞ്ഞിന് വീട്ടിൽ വച്ചാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോട്ടത്തറ ആശുപത്രിയിൽ മാര്‍ച്ച് 23 ന് ആണ് കുഞ്ഞു ജനിച്ചത്. പിന്നീട് കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഇന്ന് മരിക്കുകയായിരുന്നു. 


 

loader