എക്സലേറ്ററില്‍ വച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയുടെ കയ്യിലിരുന്ന പെണ്‍കുട്ടി താഴ്യ്ക്ക് വീണ് മരിച്ചു
ഗംഗാനഗര്: ദമ്പതികളുടെ സെല്ഫി ഭ്രാന്തില് പത്തുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഷോപ്പിങ് മാളിലെ എക്സലേറ്ററില് വച്ച് സെല്ഫി എടുക്കാന് ശ്രമിക്കുന്നതിനിടെ അമ്മയുടെ കയ്യിലിരുന്ന പെണ്കുട്ടി താഴ്യ്ക്ക് വീണ് മരിച്ചു. രാജസ്ഥാനിലെ ഗംഗാനഗറിലെ മാളില് നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള് പുറത്ത് വന്നത്. മാളിലെ വിവിധ ഇടങ്ങളില് വച്ച് സെല്ഫി എടുത്ത് നീങ്ങിയ ദമ്പതികള് എസ്കലേറ്ററിലും സെല്ഫി എടുക്കാന് ശ്രമിക്കുന്നതിനിടെയായിരുന്നു ദുരന്തം ഉണ്ടായത്.
എസ്കലേറ്ററില് വച്ച് ഭാര്യയോട് സെല്ഫിക്ക് പോസ് ചെയ്യാന് ഭര്ത്താവ് ആവശ്യപ്പെടുകയായിരുന്നവെന്ന് ദൃക്സാക്ഷികള് പറഞ്ഞു. എസ്കലേറ്ററിലെ കൈവരികള്ക്കിടയിലൂടെ താഴേയ്ക്ക് വീണ പെണ്കുട്ടി തറയില് തലയിടിച്ച് വീഴുകയായിരുന്നു. എസ്കലേറ്ററിലെ കൈവരിയിലും കുട്ടിയുടെ തലയിടിക്കുന്നത് ദൃശ്യങ്ങളില് വ്യക്തമാണ്.

മാളിന് സമീപത്തുള്ള ക്ലിനിക്കില് കുട്ടിയുടെ മാസം തോറുമുള്ള പരിശോധനയ്ക്ക് എത്തിയതായിരുന്നു ദമ്പതികള്. സമാനമായ സംഭവത്തില് രണ്ട് ദിവസങ്ങള്ക്ക് മുന്പാണ് മുംബൈയില് ഒരു കുഞ്ഞ് അമ്മയുടെ കൈയില് നിന്ന് വഴുതി വീണ് മരിച്ചിരുന്നു.
