‘കുട്ടാ കുട്ടാ കരയല്ലേ കുട്ടാ.. കരയല്ലേ പിരിയല്ലേ കുട്ടാ..’ എന്ന് തുടങ്ങുന്ന വരികൾക്ക് വെസ്റ്റേൺ ചുവടുകൾ ഒരുക്കി ഡാൻസ് കളിക്കുന്നതാണ് പുതിയ ചലഞ്ച്.   

ഓടുന്ന വാഹനങ്ങൾക്ക് മുന്നിൽ ചാടിവീണ് ഡാൻസ് കളിക്കുന്ന 'നില്ല് നില്ല് നീ എന്‍റെ നീലക്കുയിലേ...' ചലഞ്ചിന് ശേഷം പുതിയൊരു ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് മലയാളികൾ‌. ‘കുട്ടാ കുട്ടാ കരയല്ലേ കുട്ടാ.. കരയല്ലേ പിരിയല്ലേ കുട്ടാ..’ എന്ന് തുടങ്ങുന്ന വരികൾക്ക് വെസ്റ്റേൺ ചുവടുകൾ ഒരുക്കി ഡാൻസ് കളിക്കുന്നതാണ് പുതിയ ചലഞ്ച്.

നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിയും ടിക് ടോക്കിലൂടെ വൈറലായ ആർദ്ര സാജനും ഒരുമിച്ച് ചെയ്ത വീഡിയോയാണ് ആളുകളിപ്പോൾ ചലഞ്ചായി എടുത്തിരിക്കുന്നത്. പാട്ട് പാടിയും ആടിയും വളരെ രസകരമായി ചെയ്യാവുന്ന ചലഞ്ച് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. മിമിക്രിക്കാരികൂടിയായ ആർദ്ര തന്നെയാണ് ഗാനത്തിന് സംഗീതമൊരുക്കിയത്. ടിക് ടോക്കിലൂടെ ഒരുക്കിയ ഈ ഗാനത്തിന് യഥാർത്ഥ പാട്ടിനെക്കാൾ കൂടുതൽ ആരാധകരുണ്ട്.

ടിക് ടോക്കിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ നടിയും നർ‌ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് അടക്കമുള്ളവരും ചലഞ്ച് ഏറ്റെടുത്തിട്ടുണ്ട്. അതേസമയം ചലഞ്ച് ഏറ്റെടുത്തവർക്കെതിരേ രൂക്ഷവിമർശനങ്ങളും ഉയരുന്നുണ്ട്.