തിരുവനന്തപുരം: ബ്രൂവറികൾക്കും ബ്ലെൻഡിങ് യൂണിറ്റുകൾക്കും അനുമതി നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ നിയോഗിച്ച സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നികുതി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ആശാ തോമസ് അധ്യക്ഷയായ സമിതിയാണ് എക്സൈസ് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ശുപാര്‍ഷകള്‍ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

നാലംഗസമിതിയിൽ എക്സൈസ് കമ്മീഷണർ(ഇസിആർബി), എക്സൈസ് ജോയിന്‍റ് കമ്മീഷണർ, ഡെപ്യട്ടി കമ്മീഷണര്‍ എന്നിവരാണ് മറ്റ് അംഗങ്ങൾ. നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി അനുമതി നൽകാനുള്ള മാനദണ്ഡങ്ങൾ തയാറാക്കാനായിരുന്നു സമിതിക്ക് സര്‍ക്കാര്‍ നല്‍കിയ നിർദേശം. ഇതിനകം ലഭിച്ച അപേക്ഷകളും സമിതി പരിശോധിച്ചു.