തിരുവനന്തപുരം: ഇന്ന് നിലവില്‍ വന്ന പുതിയ വൈദ്യുതിനിരക്ക് സാധാരണക്കാര്‍ക്ക് ശരിക്കും ഇരുട്ടടിയാകും. മാസം ഇരുന്നൂറ് യൂണിറ്റ് മാത്രം ഉപയോഗിക്കുന്നവര്‍ക്ക് നൂറു രൂപയിലേറെയാണ് വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ കൂടുതല്‍ നല്‍കേണ്ടിവരും. കൂടാതെ മീറ്റര്‍വാടക വേറെയും വേണം.
ഒരു ശരാശരി കുടുംബത്തിലെ കുടുംബ ബജറ്റിന്റെ താളെ തെറ്റിക്കുന്നതാണ് പുതിയ വൈദ്യുതി നിരക്ക്. മാസം നൂറ് യൂണിറ്റ് മാത്രം ഉപയോഗിക്കുന്നവര്‍ അധികം നല്‍കേണ്ടത് 52 രൂപയാണ്. മീറ്റര്‍ വാടകയിനത്തില്‍ കൂടുതല്‍ തുക വേറെയും നല്‍കണം. വൈദ്യുതി ചാര്‍ജ്ജ്കൂട്ടിയതിനെതിരെ സാധാരണക്കാരുടെ പ്രതിഷേധം ഉയരുന്നുണ്ട്.
