ദുബായ്: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ കുഞ്ഞു വാനമ്പാടി ശിവഗംഗയ്ക്ക് വീടൊരുങ്ങുന്നു. മലയാള ഗാനരംഗത്ത് പ്രതീക്ഷയേകുന്ന പാട്ടുകാരിക്ക് കെട്ടുറപ്പുള്ള വീടില്ലാത്ത അവസ്ഥ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഗള്‍ഫ് റൗണ്ടപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി ജോണ്‍ മത്തായിയാണ് വീട് നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറായത്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ഓണനാളില്‍ കായംകുളത്തെ ഒരു പ്രാദേശിക ക്ലബിന്‍റെ ആഘോഷ ചടങ്ങില്‍ പാടിയ പാട്ടിലൂടെ ശിവഗംഗ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. കായംകുളം എന്‍ആര്‍ഇ അസോസിയേഷന്‍റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയപ്പോഴാണ് ഈ ആറാംക്ലാസ്സുകാരി ഗള്‍ഫ് റൗണ്ടപ്പിന്‍റെ കാമറയില്‍ പതിഞ്ഞത്. 

മാതാപിതാകള്‍ക്കൊപ്പം ശിവഗംഗയും പുതിയ വീടുകിട്ടുന്ന സന്തോഷം പങ്കുവച്ചു. കായംകുളം എന്‍ആര്‍ഇ അസോസിയേഷന്‍റെ കൂടി സഹകരണത്തോടെയാണ് വീട് പണി പൂര്‍ത്തിയാക്കുക. പാട്ട് ഫെയ്സ്ബുക്കിലൂടെ വൈറലായപ്പോള്‍ നടന്‍ ജയസൂര്യ തന്‍റെ അടുത്ത സിനിമയില്‍ പാട്ടുപാടാനും അഭിനയിക്കാനും ശിവഗംഗയ്ക്ക് അവസരം നല്‍കിയിരുന്നു.

ശിവഗംഗയുടെ പാട്ട് കേള്‍ക്കാം