അലഹബാദ്: 2017ലെ പുതുക്കിയ കള്ള സന്യാസിമാരുടെ പട്ടിക പുറത്ത്. യോഗികളുടെ സംഘടനയായ അഖില ഭാരതീയ അഖാഡ് പരിഷത്ത്. പുതുക്കിയ പട്ടികയില്‍ 17 പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സെപ്തംബറില്‍ പുറത്തിറക്കിയ പട്ടികയില്‍ ഇത്തരത്തിലുള്ള 14 പേരാണ് ഉള്‍പ്പെട്ടിരുന്നത്. രണ്ടാമത്തെ പട്ടികയില്‍ വീരേന്ദ്ര ദേവ് ദീക്ഷിത് സച്ചിദാനന്ദ് സരസ്വതി, ത്രികാല്‍ ഭവന്ത് എന്നിവരാണ് പുതിയ പട്ടികയിലെ പ്രമുഖര്‍. ആദ്യ പട്ടികയില്‍ ബലാത്സംഗ കേസില്‍ അകത്തായ ഗുര്‍മീത് റാം റഹീം സിങ്ങ്, ആശാറാം ബാപ്പു, രാധേ മാ എന്നിവരടക്കം 14പേരാണ് അടങ്ങിയിരുന്നു. 

പട്ടികയില്‍ ഇടം പറ്റിയിരുന്ന വീരേന്ദ്ര ദേവ് ദീക്ഷിതിന്റെ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായുള്ള മൂന്ന് ആശ്രമങ്ങളില്‍ നിന്നായി 47 സ്ത്രീകളേയും ആറു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയും പോലീസ് രക്ഷപെടുത്തിയിരുന്നു. ഇതോടെയാണ് ഇയാളും പട്ടികയില്‍ ഇടംപിടിച്ചത്. സ്ത്രീകളും കുട്ടികളും തടവില്‍ കഴിയുന്നതിന് സമാനമായാണ് കഴിഞ്ഞിരുന്നതെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മലിവാല്‍ പറഞ്ഞിരുന്നു.

17 അംഗ പട്ടികയില്‍ ഇടം പറ്റിയിരിക്കുന്നവര്‍, വീരേന്ദ്ര ദേവ് ദീക്ഷിത്, സച്ചിദാനന്ദ് സരസ്വതി, തൃകാല്‍ ഭവന്ത്, ആശാറാം ബാപ്പു, രാധേ മാ, സച്ചിദാനന്ദ് ഗിരി, ഗുര്‍മീത് രാംറഹിം സിങ്ങ്, സ്വാമി ഓംജി, നിര്‍മ്മല്‍ ബാബ, ഇച്ഛാദാരി ഭീമാനന്ത്, സ്വാമി അസീമാനന്ദ്, നാരായണ്‍ സായി, രാംപാല്‍, ആചാര്യ കുശ്മുനി, ബ്രഹസ്പതി ഗിരി, ഓം നമശിവായ ബാബ, മല്‍ഖന്‍ സിങ്ങ് എന്നിങ്ങനെ നീളുന്നു പട്ടിക.