തൃശൂര്‍: അഗ്‌നിശമന സേനക്ക് പുതിയ പേരു നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് അഞ്ച് പുതിയ ഫയര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്തി പറഞ്ഞു. തൃശൂര്‍ ഫയര്‍ അക്കാദമിയില്‍ 20ാം ബാച്ച് ഫയര്‍മാന്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബജറ്റില്‍ അഗ്‌നിശമന സേനക്കായി 39 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ ഒരു കോടി രൂപ തൃശൂരിലെ ഫയര്‍ അക്കാദമിക്കു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

254 ഫയര്‍മാന്‍മാരുടേയും ലക്ഷദ്വീപിലേക്കുള്ള 27 ഫയര്‍മാന്‍ ഡ്രൈവര്‍ ഓപ്പറേറ്റര്‍മാരുടെയും പാസ്സിങ്ങ് ഔട്ട് പരേഡാണു തൃശൂരില്‍ നടന്നത്. പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ പാസിങ്ങ് ഔട്ട് പരേഡിന്റെ ഭാഗമായി അവതരിപ്പിച്ചു.