ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കയറി 'മോദി കീ നോട്ട്' എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു നോട്ടിലെ സെക്യൂരിറ്റി ത്രെഡ് സ്‌കാന്‍ ചെയ്യൂ. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ നവംബര്‍ എട്ടിന് നരേന്ദ്രമോദി സംസാരിച്ച പ്രസംഗം കാണാം, കേള്‍ക്കാം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് നോട്ട് സ്‌കാന്‍ ചെയ്താല്‍ കാണാനാകുന്നത്.
ബെംഗളൂരു ആസ്ഥാനമായ ബാര സ്‌കള്‍ സ്റ്റുഡിയോസ് ആണ് ഈ ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ നോട്ടിറങ്ങിയതിന് പിന്നാലെ രണ്ടായിരം രൂപയുടെ ഒറിജിനലിനെ വെല്ലുന്ന കളര്‍ പ്രിന്റുകള്‍ കണ്ടെടുത്തിരുന്നു.
വ്യാജനെയും ഒറിജിനിലനെയും തിരിച്ചറിയാന്‍ ഈ സംവിധാനത്തിലൂടെ തിരിച്ചറിയുമെന്നാണ് ആപ്ലിക്കേഷന് പിന്നിലുള്ളവരുടെ വാദം. എന്നാല്‍ രണ്ടായിരം രൂപയുടെ കളര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്ത് സ്‌കാന്‍ ചെയ്താലും മോദിയുടെ പ്രസംഗം കാണാം.
