ശബരിമലയില്‍ മണ്ഡല മകരവിളക്ക് സീസണില്‍ വിപുലമായ  പൊലീസ് സന്നാഹം ഒരുക്കാന്‍ ഡിജിപിയുടെ തീരുമാനം. സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാചുമതല രണ്ട് ഐജിമാര്‍ക്ക്.   

തിരുവന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് സീസണിലെ സുരക്ഷാചുമതല ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ ഡിജിപിയുടെ തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കൂടുതല്‍ ഐജിമാരെയും എസ്പിമാരെയും ശബരിമലയില്‍ നിയോഗിക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. എഡിജിപി എസ്. ആനന്ദ കൃഷ്ണനാണ് സേനയുടെയും അനുബന്ധസംവിധാനങ്ങളുടെയും ഏകോപനച്ചുമതല. 

 അയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സന്നിധാനത്തും ശബരിമലയിലുമായി നിയോഗിക്കുക. ചീഫ് പൊലീസ് കണ്‍ട്രോളര്‍ എഡിജിപി അനില്‍ കാന്തായിരിക്കും. ജോയിന്‍റ് പൊലീസ് കണ്‍ട്രോളര്‍ ഐജി മനോജ് എബ്രഹാം. സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാച്ചുമതല രണ്ട് ഐജിമാര്‍ക്കാണ്. എട്ട് എസ്പിമാരെയും ശബരിമലയില്‍ വിന്യസിക്കും. എസ്പിമാരുടെ വിന്യാസം ഇങ്ങനെയാണ്: 

  • സന്നിധാനം - 2
  • മരക്കൂട്ടം - 1
  • പമ്പ - 2
  • നിലയ്ക്കൽ - 2
  • എരുമേലി - 1