നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിൽ എത്തുന്ന തീര്‍ഥാടകരെ സഹായിക്കാൻ പുതുവഴികൾ തേടുകയാണ് പൊലീസ്. നിലയ്ക്കൽ പൊലീസ് സ്റ്റേഷനിൽ തീർഥാടകർക്കായി ചുക്കുകാപ്പി വിതരണം തുടങ്ങി.
ശബരിമല: നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിൽ എത്തുന്ന തീര്‍ഥാടകരെ സഹായിക്കാൻ പുതുവഴികൾ തേടുകയാണ് പൊലീസ്. നിലയ്ക്കൽ പൊലീസ് സ്റ്റേഷനിൽ തീർഥാടകർക്കായി ചുക്കുകാപ്പി വിതരണം തുടങ്ങി.
മലയിറങ്ങി വരുന്ന അയ്യപ്പന്മാരെ നിലയ്ക്കൽ എസ്ഐ വിനോദിന്റെ നേതൃത്വത്തിലാണ് പൊലീസ് സ്റ്റേഷനിലേക്ക് ക്ഷണിക്കുന്നത്. എല്ലാ ദിവസവും രാവിലെയും വൈകിട്ടും വിതരണമുണ്ടാകും. ചുക്ക് കാപ്പി ഉണ്ടാക്കുന്നത് പൊലീസുകാർ തന്നെ. പരിപാടിക്ക് പിന്തുണയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്.
പോലീസിന്റെ അഭിമാന പദ്ധതിയായ പുണ്യം പൂങ്കാവനം ഭക്തരെ കൂടുതൽ പങ്കെടുപ്പിച്ചു വിപുലമാക്കാനും പോലീസ് യയ്യാറെടുക്കുന്നു. എല്ല ദിവസവും രാവിലെ ഒരു മണിക്കൂർ ഉദ്യോഗസ്ഥർ ശുചീകരണത്തിൽ പങ്കെടുക്കും. ശബരിമലയിൽ ഉണ്ടായ പൊലീസ് നടപടികളെ തുടർന്ന് ഭക്തർക്കുണ്ടായ ആശങ്ക മറികടക്കാൻ പുതിയ പരിപാടികളും പോലീസ് ആസൂത്രണം ചെയ്യുന്നുണ്ട്.
