ഡാന്‍സ് അങ്കിള്‍ ഇനി ബ്രാന്‍‍ഡ് അംബാസിഡര്‍ ബോളിവുഡ് നടനായ ഗോവിന്ദയുടെ കടുത്ത ആരാധകനാണ് സഞ്ജീവ് ശ്രീവാസ്തവ
വിദിഷ: സോഷ്യല് മീഡിയയില് കിടിലന് ഡാന്സിനാല് താരമായ ഡാന്സ് അങ്കിളിനെ തേടി പുതിയ പദവി. മധ്യപ്രദേശ് സ്വദേശിയായ പ്രൊഫ.സഞ്ജീവ് ശ്രീവാസ്തവയാണ് പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ച്ച വെച്ച് വാര്ത്തകളില് ഇടം നേടിയത്. മധ്യപ്രദേശിലെ വിദിഷ മുന്സിപ്പല് കോര്പ്പറേഷന്റെ ബ്രാന്ഡ് അംബാസിഡര് പദവിയാണ് ഡാന്സ് അങ്കിളിനെ തേടിയെത്തിയത്.
മധ്യപ്രദേശിലെ ഒരു സ്വകാര്യ കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം പ്രൊഫസറാണ് നാല്പ്പത്താറുകാരനായ സഞ്ജീവ് ശ്രീവാസ്തവ. ബോളിവുഡ് നടനായ ഗോവിന്ദയുടെ കടുത്ത ആരാധകനാണ് സഞ്ജീവ് ശ്രീവാസ്തവ. കഴിഞ്ഞ മൂന്നു ദിവസംകൊണ്ട് ഇദ്ദേഹത്തിന്റെ ഡാന്സ് വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളില് വൈറലാണ്.
എന്നാല് പെട്ടന്നുണ്ടായ ഈ പ്രശസ്തി അപ്രതീക്ഷിതമാണ്. ഇത്രയും ആളുകള്ക്ക് തന്റെ നൃത്തം ഇഷ്ടപ്പെട്ടുവെന്നത് സന്തോഷിപ്പിക്കുന്ന കാര്യമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് വരെ അഭിനന്ദിച്ച പ്രകടനമായിരുന്നു സഞ്ജീവ് ഒരു വിവാഹചടങ്ങിനിടെ നടത്തിയത്. ഗ്വാളിയോറില് വച്ച് ഭാര്യ സഹോദരന്റെ വിവാഹചടങ്ങിനിടെ നൃത്തം ചെയ്തത് സമൂഹ മാധ്യമങ്ങളില് പ്രചരിച്ചതോടെ സഞ്ജീവ് ഡാന്സിങ് അങ്കിള് എന്ന പേരില് പ്രശസ്തനാവുകയായിരുന്നു.
