തിരുവനന്തപുരം: ആക്രമണത്തിനിരയായ നടിയെ കുറിച്ചുള്ള മോശം പരാമര്‍ശത്തില്‍ മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെ അന്വേഷണം. ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയുടെ പരാതിയില്‍ ഡി ജി പിയാണ് അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്. എഡിജിപി ബി സന്ധ്യക്കാണ് ചുമതല. ഒരു വാരികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളിലാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.