ആന്ധ്രാപ്രദേശിലെ ശ്രീകാകുളം, വിജയനഗരം എന്നിവിടങ്ങളില്‍ ആദ്യ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കശുവണ്ടി കൃഷിയിറക്കും. 50,000 ഹെക്ടറിലാണ് കൃഷി. നാഷണല്‍ ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷനുമായി സഹകരിച്ചാണ് പദ്ധതി. 99 വഷത്തെ പാട്ടത്തിന് ഭൂമി ഏറ്റെടുക്കും. 700 കോടി രൂപയുടെ പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ 200 കോടി നിക്ഷേപിക്കും. ആന്ധ്രാപ്രദേശ് കൃഷിമന്ത്രി പ്രതിപതി പുല്ലറാവുവുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. തോട്ടണ്ടിയുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ പദ്ധതിയിലൂടെയാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തി പദ്ധതിക്ക് അംഗീകാരം നല്‍കും.