പുതുക്കിയ നികുതി നിരക്കുകൾ ഇന്നു മുതൽ നിലവിൽ വരും

First Published 1, Apr 2018, 8:46 AM IST
new taxes to be implemented from today
Highlights
  • ബജറ്റ് നിർദ്ദേശങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ
  • കോർപ്പറേറ്റ് നികുതി കുറയും
  • ആദായ നികുതിയിൽ ചെറിയ കിഴിവ് മാത്രം

ദില്ലി: കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പുതുക്കിയ നികുതി നിരക്കുകൾ ഇന്നു മുതൽ നിലവിൽ വരും. ആദായ നികുതി സ്ലാബുകളിൽ കാര്യമായ മാറ്റമില്ല. ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഹാൻഡ് സെറ്റ്, റിസ്റ്റ് വാച്ച്, പെർഫ്യൂമുകൾ, ഫ്രൂട്ട് ജ്യൂസ്, ഡയമണ്ടുകൾ എന്നിവയ്ക്ക് വില കൂടും. സോളാർ പാനലുകൾക്ക് വിലകുറയും.

യാത്രാ, മെഡിക്കൽ അലവൻസുകൾക്ക് പകരം നാല്പതിനായിരം രൂപയുടെ കിഴിവിനുള്ള നിർദ്ദേശം ഇന്ന് പ്രാബല്യത്തിലാകും. മുതിർന്ന പൗരൻമാരുടെ നിക്ഷേപങ്ങൾക്കുള്ള പലിശ 50000 രൂപ കടന്നാലേ ഇനി നികുതി നല്കേണ്ടതുള്ളു. ഓഹരി വിപണിയിലെ ദീർഘകാല നിക്ഷേപത്തിനുള്ള വരുമാനത്തിന് പത്ത് ശതമാനം നികുതി ഈടാക്കാനാണ് ബജറ്റ് നിർദ്ദേശം.

loader