തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പോലീസ് അതിക്രമത്തെ കുറിച്ചന്വേഷിക്കാന്‍ സര്‍ക്കാര്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിനാണ് അന്വേഷണ ചുമതല. പോലീസ് അന്വേഷണത്തെ ന്യായീകരിച്ച് ഐജി മനോജ് എബ്രഹാം നല്‍കിയ റിപ്പോര്‍ട്ട് ജിഷ്ണുവിന്റെ കുടുംബം തള്ളുകയും അവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരാതി അറിയിക്കുകയും ചെയ്തിരുന്നു.
പുതിയ അന്വേഷണമെന്ന ആവശ്യം ഇന്നലത്തെ ചര്‍ച്ചയില്‍ അംഗീകിരിച്ച സാഹചര്യത്തിലാണ് നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ വീണ്ടും അന്വേഷിക്കുന്നത്. ജിഷ്ണുവിഷയം സര്‍ക്കാരിനും മുന്നണിക്കും മുന്നില്‍ വലിയ പ്രതിരോധമാണുണ്ടാക്കിയതെന്ന പൊതുവിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിച്ഛായാ നഷ്‌ടം ജനങ്ങള്‍ വിലയിരിത്തേണ്ടതാണെന്ന കാനത്തിന്റെ പ്രസ്താവന.
ഇതിനിടെ ഇന്നലെ യുണ്ടാക്കിയ കരാര്‍ വ്യവസ്ഥകളില്‍ ചിലതിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. ആശുപത്രിയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മക്ക് രണ്ട് ദിവസത്തെ ചികിത്സ കൂടി വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
