കണ്ണൂര്‍: വെട്ടിയും കുത്തിയും പാതി ചത്തനിലയില്‍ എന്നന്നേക്കും കിടത്തും കണ്ണൂരില്‍ അടുത്തിടെ നടന്ന ആക്രമങ്ങളുടെ രീതിയാണ് ഇത്. ഇടവേളകളിട്ട് അക്രമം നടത്തുന്ന രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് ശേഷം ഒരു വശത്തുകൂടി സമാധാന ചര്‍ച്ചകള്‍ നടത്തുകയും അതില്‍ പറയുന്ന കാര്യങ്ങളൊന്നും പാലിക്കാതെ മറുവശത്തുകൂടി അക്രമം പതിവാക്കുകയും ചെയ്യും.

ശിഷ്ടകാലജീവിതം ഒന്നും കൊള്ളാതാകുന്ന നിലയില്‍ ജീവന്‍ ബാക്കിയിടുക എന്നതാണ് പരസ്പരം ആക്രമിക്കുന്നതാണ് രാഷ്ട്രീയ ആക്രമണത്തിന്‍റെ പുതിയ സ്‌റ്റൈലെന്നും ഇതാണ് കൂടുതല്‍ തലവേദനയെന്നും പോലീസ് പറയുന്നു. സമാധാനയോഗത്തില്‍ വാഗ്ദാനം ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഇരു കൂട്ടരും കാര്യമായ പ്രാധാന്യം നല്‍കുകയോ പാലിക്കാന്‍ ശ്രമിക്കുകയോ ചെയ്യാറില്ലാത്തതിനാല്‍ അക്രമം കൂടിക്കൊണ്ടിരിക്കും. ചില കേസുകളില്‍ യാതൊരു ക്രിമിനല്‍ പശ്ചാത്തലമോ പാര്‍ട്ടിയുടെ വലിയ പ്രവര്‍ത്തകരോ അല്ലാത്തവരാണ് ആക്രമിക്കപ്പെടുന്നത്. 

യാതൊരു പ്രകോപനമോ അക്രമമോ കൂടാതെ തന്നെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ചെയ്യുന്ന അക്രമങ്ങള്‍ നേതാക്കള്‍ അറിയുന്ന് പോലുമില്ല എന്നതാണ് പോലീസുകാര്‍ തന്നെ പറയുന്നു. പോസ്റ്റര്‍ ഒട്ടിക്കുന്നതും ബാനര്‍ കെട്ടുന്നതും പോലെയുള്ള കാര്യങ്ങളാണ് പിന്നീട് വലിയ സംഘര്‍ഷമായി മാറുന്നത്. പലയിടങ്ങളിലും പോസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ പരസ്യങ്ങള്‍ പതിക്കരുതെന്ന് കര്‍ശനമായ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഉത്സവ പറമ്പിലെയും മറ്റും തര്‍ക്കങ്ങളും സംഘര്‍ഷമായി മാറുന്നു.

ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ഉള്‍പ്പെട്ട സമാധാന യോഗത്തിന് പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകന്‍ കെ ചന്ദ്രനെ അക്രമിസംഘം ക്രൂരമായി വേട്ടിയാടിയത്. ഒരു പ്രകോപനവും കൂടാതെ നടത്തിയ ഈ അക്രമം ബിജെപിയും ആര്‍എസ്എസും സമാധാന ചര്‍ച്ചകള്‍ക്ക് ഒരു മൂല്യവും നല്‍കുന്നില്ല എന്നതിന്റെ തെളിവാണെന്ന് സിപിഎം ആരോപിച്ചപ്പോള്‍ ബിജെപിക്കാരും മുമ്പ് ഇതേ രീതിയില്‍ ആമ്രിക്കപ്പെട്ടിട്ടുണ്ടെന്നായിരുന്നു ബിജെപിയുടെ വാദം.