ലാവോസ് ഡാം തകര്‍ന്നതിനെ തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത്ഇതുവരെ ഇരുപതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ലാവോസ്: ഫുട്‌ബോള്‍ താരങ്ങളെ ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയ ദൗത്യസംഘത്തിന്റെ പുതിയ രക്ഷാപ്രവര്‍ത്തനവും കയ്യടി നേടുന്നു. കനത്ത മഴയില്‍ ലാവോസ് ഡാം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് സംഘം തുണയായത്. 

മാസങ്ങള്‍ പ്രായമുള്ള ഒരു കുഞ്ഞിനെ രക്ഷിക്കുന്നതിന്റെ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളക്കെട്ടില്‍ പെട്ടുപോയ കുഞ്ഞിനെ കണ്ടെത്തിയ സംഘം, ശക്തിയായ ഒഴുക്കില്‍ നിന്നുകൊണ്ട് സൂക്ഷ്മതയോടെ കുഞ്ഞിനെ കൈമാറുന്നതാണ് വീഡിയോ. ഭക്ഷണമില്ലാതെയും പേടിച്ചും കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിനെ അടക്കിപ്പിടിച്ച് നടന്നുവന്ന രക്ഷാപ്രവര്‍ത്തകരോട് നന്ദി പറയുന്ന കുഞ്ഞിന്റെ അമ്മയേയും വീഡിയോയില്‍ കാണാം. 


ലാവോസ് ഡാം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പെട്ട് ഏതാണ്ട് ഇരുപതോളം പേരാണ് ഇതുവരെ മരിച്ചത്. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് ലാവോസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നൂറിലധികം പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശങ്ങളില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.