സംസ്ഥാനത്തെ സമ്മതിദായകരുടെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് ഒരു മാസം നീട്ടി. പ്രളയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്. കൂടാതെ വോട്ടര്‍ ഐഡി കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ കാര്‍ഡ് സൗജന്യമായും നല്‍കും.  

തിരുവനന്തപുരം: സംസ്ഥാനത്തെ സമ്മതിദായകരുടെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് ഒരു മാസം നീട്ടി. പ്രളയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്. അന്തിമ സമ്മതിദായക പട്ടിക ജനവരി 4 ന് പ്രസിദ്ധീകരിക്കും.

അതേസമയം, പ്രളയത്തില്‍ വോട്ടര്‍ ഐഡി കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ കാര്‍ഡ് സൗജന്യമായും നല്‍കും.