ദുബായ്: യുഎഇയില്‍ വാറ്റ് നടപ്പാക്കുന്നതു സംബന്ധിച്ച ഉത്തരവ് ദുബായി ഭരണാധികാരി പുറപ്പെടുവിച്ചു. എക്സൈസ് നിയമ പരിധിയില്‍ വരുന്ന ഉല്‍പന്നങ്ങളുടെ നികുതി നിരക്ക് സംബന്ധിച്ച് മന്ത്രിതല ഉത്തരവും ഷെയ്ഖ് മുഹമ്മദ് പുറപ്പെടുവിച്ചു. ജനുവരിയില്‍ ഉത്തരവ് പ്രാബല്യത്തിലാകും

നികുതി, എക്സൈസ് നികുതി എന്നിവയുടെ നടപടിക്രമം സംബന്ധിച്ച ഫെഡറല്‍ നിയമം യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. എക്സൈസ് നികുതി ബാധകമായ ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നികുതി നിരക്ക് സംബന്ധിച്ച മന്ത്രിതല ഉത്തരവും ഷെയ്ഖ് മുഹമ്മദ് പുറപ്പെടുവിച്ചു.ജിസിസിയില്‍ എക്സൈസ് നികുതി നടപ്പാക്കുന്ന രണ്ടാമത്തെ രാജ്യമാണ് യുഎഇ. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ഒരു മാസത്തിനുശേഷം ഉത്തരവ് പ്രാബല്യത്തിലാവും. 

പുകയില ഉലല്‍പന്നങ്ങള്‍ക്കും എനര്‍ജി പാനീയങ്ങള്‍ക്കും 100 ശതമാനവും കോള പാനീയങ്ങള്‍ക്ക് 50 ശതമാനവുംനികുതി ഈ മാസം ആദ്യ നിലവില്‍ വന്നിരുന്നു.രാജ്യാന്തര നാണയ നിധിയുടെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് വാറ്റ് ഏര്‍പ്പെടുത്തുന്നത്. എണ്ണേതര വര്‍ധിപ്പിക്കലാണ് ലക്ഷ്യം. ആദ്യവര്‍ഷം പന്ത്രണ്ടായിരം കോടി ദിര്‍ഹമാണ് വാറ്റില്‍ നിന്നും യുഎഇ പ്രതീക്ഷിക്കുന്നത്. 

രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍റെ 0.9ശതമാനം വരുമിത്. ആദ്യഘട്ടത്തില്‍ ഒരുലക്ഷം അമേരിക്കന്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള കമ്പനികളെ രജിസ്റ്റര്‍ ചെയ്യിക്കാനാണ് ശ്രമം. അതേസമയം ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ ഏഴ് സെക്ടറുകള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്നും ധനമന്ത്രാലയം അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കി.