വെങ്കിടരാമന്‍ എന്ന യുവാവിന്‍റെ പണവും സ്വര്‍ണ്ണവും അപഹരിച്ചാണ് നവവധു രമണ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ കടന്നുകളഞ്ഞത്
ചെന്നൈ: നവവധു ഭര്ത്താവിനെ കൊള്ളയടിച്ച് മുങ്ങി. ചെന്നൈയില് സ്ഥിരതാമസമാക്കിയ വെങ്കിടരാമന് എന്ന യുവാവിന്റെ പണവും സ്വര്ണ്ണവും അപഹരിച്ചാണ് നവവധു രമണ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില് കടന്നുകളഞ്ഞത്. ഡെക്കാന് ക്രോണിക്കിളിന്റെ റിപ്പോര്ട്ട് പ്രകാരം 80000 രൂപയും സ്വര്ണ്ണവും നഷ്ടപ്പെട്ടതായി വെങ്കിടരാമന് പോലീസിന് പരാതി നല്കി.
ആന്ധ്രാ സ്വദേശിനിയും അനാഥയുമാണെന്ന് പറഞ്ഞ രമണാ എന്ന പെണ്കുട്ടിയെ മാട്രിമോണിയിലൂടെയാണ് വെങ്കട്ടരാമന് പരിചയപ്പെട്ടത്. വിവാഹിതരായി രണ്ടാഴ്ചയ്ക്കുള്ളില് നാട്ടില് പോകണമെന്നു പറഞ്ഞ രമണാ വെങ്കിട്ടരാമനെ കൂട്ടാതെ പോവുകയായിരുന്നു. ജോലി സ്ഥലത്തായിരുന്ന യുവാവ് ഇവരെ ഫോണില് വിളിച്ചപ്പോള് കിട്ടാതായതോടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വെങ്കിട്ടരാമന്റെ പരാതിയില് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
