ഭര്‍ത്താവിന്‍റെ ബന്ധുക്കളും മന്ത്രവാദിയും ചേര്‍ന്ന് നവവധുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഹരിയാണയിലെ യമുനാനഗറിലാണ് സംഭവം. കുരുക്ഷേത്ര സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവിന്‍റെ ബന്ധുക്കളുടെയും മന്ത്രവാദിയുടെയും പീഡനത്തിന് ഇരയായത്.
ഹരിയാന: ഭര്‍ത്താവിന്റെ ബന്ധുക്കളും മന്ത്രവാദിയും ചേര്‍ന്ന് നവവധുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഹരിയാണയിലെ യമുനാനഗറിലാണ് സംഭവം. കുരുക്ഷേത്ര സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവിന്‍റെ ബന്ധുക്കളുടെയും മന്ത്രവാദിയുടെയും പീഡനത്തിന് ഇരയായത്. സെപ്റ്റംബര്‍ 12നാണ് യമുനാനഗര്‍ സ്വദേശി യുവതിയെ വിവാഹം ചെയ്തത്. ദിവസങ്ങള്‍ക്കകം യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് ബന്ധുക്കള്‍ പിതാവിനെ വിളിച്ചുവരുത്തുകയായിരുന്നു.
അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതി പിന്നീട് പിതാവിനോട് ക്രൂര പീഡന വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. യുവതിയുടെ പിതാവ് ശനിയാഴ്ച പൊലീസിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍ വരന്‍റെ വീട്ടുകാര്‍ മന്ത്രവാദിയെ വിളിച്ചുവരുത്തിയിരുന്നു. യുവതിയെ ലഹരി വസ്തുക്കള്‍ കഴിപ്പിച്ച ശേഷം ഭര്‍ത്താവിന്റെ മൂത്ത സഹോദരനുമായും ഭര്‍തൃസഹോദരിയുടെ ഭര്‍ത്താവുമായും നിര്‍ബന്ധപൂര്‍വം ലൈംഗിക ബന്ധത്തിലേര്‍പ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
അതുകഴിഞ്ഞും തുടര്‍ച്ചായായി മൂന്ന് ദിവസങ്ങളില്‍ മന്ത്രവാദ ചടങ്ങുകള്‍ നടന്നു. ഇതിനിടയില്‍ യുവതി പലതവണ കൂട്ടബലാത്സംഗത്തിനിരയായതായും പരാതിയില്‍ പറയുന്നു. യുവതിയുടെ ഭര്‍തൃമാതാവിനും രണ്ട് ഭര്‍തൃസഹോദരിമാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും പിതാവ് വ്യക്തമാക്കി. സംഭവത്തില്‍ തെളിവ് നശിപ്പിക്കാനായി യുവതിയുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളഞ്ഞതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
