തിരുവനന്തപുരം: സൗദിയിൽ നിന്ന് മടങ്ങിയെത്തുന്ന മലയാളികളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ ഇരുട്ടിൽ തപ്പുന്നു. കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിൽ എത്തുന്ന മലയാളികളെ എങ്ങനെ നാട്ടിലെത്തിക്കുമെന്ന് ഒരു തീരുമാനവും എടുക്കാതിരുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് തീവണ്ടി ടിക്കറ്റ് നല്കാൻ നോർക്ക സെക്രട്ടറി  നിർദ്ദേശം നല്‍കി.

ഈ വിഷയമാണ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ച ചെയ്യുന്നത് ഇതില്‍ നിങ്ങള്‍ക്ക് പ്രതികരിക്കാം, നയതന്ത്ര പാസ്പോര്‍ട്ടിന് വേണ്ടി ബഹളം വച്ചവര്‍ നാട്ടില്‍ എത്തിയവരെ മറക്കുന്നുവോ?