Asianet News MalayalamAsianet News Malayalam

അടുത്ത ദീപാവലി അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആഘോഷിക്കും: സുബ്രഹ്മണ്യന്‍ സ്വാമി

Next Diwali celebration in Ram Temple says Subramanian Swamy
Author
First Published Dec 3, 2017, 1:07 PM IST

ദില്ലി: അടുത്ത ദീപാവലി അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആഘോഷിക്കുമെന്ന അവകാശവാദവുമായി ബിജെപി മുതിര്‍ന്ന നേതാവ്  സുബ്രഹ്മണ്യന്‍ സ്വാമി. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍  ആരംഭിക്കുമെന്നും ഒക്ടോബറോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും  ഇതിനായി പുതിയ നിയമനിര്‍മ്മാണം നടത്തേണ്ട ആവശ്യമില്ലെന്നും സ്വാമി അവകാശപ്പെട്ടു. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിയുരുന്നു അദ്ദേഹം.

നിലവില്‍ അവിടെ ക്ഷേത്രമുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അവിടെ ക്ഷേത്രമുണ്ടെന്ന് തെളിഞ്ഞാല്‍ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് നേരത്തെ നരസിംഹറാവും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. കേസില്‍ വിജയം കാണുമെന്ന് ആത്മവിശ്വാസമുമണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios