ദില്ലി: അടുത്ത ദീപാവലി അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആഘോഷിക്കുമെന്ന അവകാശവാദവുമായി ബിജെപി നേതാവ്  സുബ്രഹ്മണ്യന്‍ സ്വാമി. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും ഒക്ടോബറോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും ഇതിനായി പുതിയ നിയമനിര്‍മ്മാണം നടത്തേണ്ട ആവശ്യമില്ലെന്നും സ്വാമി അവകാശപ്പെട്ടു.