അനവസരത്തിലുള്ള അമിതാഭിനയം കോമഡിയെന്ന് ബാസ്റ്റണ്‍
മോസ്കോ: മൈതാനത്തെ നെയ്മറുടെ അഭിനയത്തെ പരിഹസിച്ച് മുൻ ഹോളണ്ട് ഇതിഹാസം വാൻ ബാസ്റ്റൻ. നെയ്മർ ലോകത്തെ മികച്ച താരങ്ങളിലൊരാൾ തന്നെയാണ്. എതിരാളികൾ ഏറ്റവും കൂടുതൽ ഫൗൾ ചെയ്തതും നെയ്മറെയാണ്. എന്നാൽ നെയ്മറുടെ അനവസരത്തിലുള്ള അമിതാഭിനയം കോമഡിയാണെന്നാണ് ബാസ്റ്റൻ പറഞ്ഞു.
റഷ്യന് ലോകകപ്പ് സംഘാടകൻ കൂടിയാണ് ബാസ്റ്റനിപ്പോള്. ലോകകപ്പിലുടനീളം നെയ്മറുടെ 'ഫൗള് അഭിനയങ്ങള്' കടുത്ത വിമര്ശനങ്ങള്ക്ക് ഇടയാക്കിയിരുന്നു. താരത്തിനെതിരെ വ്യാപക പരാതികള് ഉയര്ന്ന സാഹചര്യത്തിലാണ് ബാസ്റ്റണിന്റെ പ്രതികരണം.
