നാളെ 7.30 നാണ് ലോക കാത്തിരിക്കുന്ന പോരാട്ടം
മോസ്കോ: റഷ്യന്‍ ലോകകപ്പിലെ ഫേഫറിറ്റുകളായ ബ്രസീൽ നാളെ പ്രീക്വാർട്ടർ മത്സരത്തിനിറങ്ങുന്നു. മെക്സികോയാണ് ബ്രസീലിന്‍റെ എതിരാളികൾ. ഗ്രൂപ്പ് ഈ യിൽ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീലിന്‍റെ വരവ്.
ഫോമില്ലാത്ത ഗബ്രിയേൽ ജീസസിന് പകരം ഫിർമിനോ ആദ്യ ഇലവനിലെത്തിയേക്കും. ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനക്കാരായാണ് മെക്സികോയുടെ വരവ്. ഗ്രൂപ്പ് ഘട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ജർമ്മനിയെ തകർത്താണ് മെക്സികോയുടെ വരവ്.
സൂപ്പര്‍ താരങ്ങളായ മെസിയും ക്രിസ്റ്റ്യാനോയും ലോകകപ്പില്‍ നിന്ന് പുറത്തായതോടെ എല്ലാ കണ്ണുകളും നെയ്മര്‍ എന്ന താരത്തിലാണ്. ബ്രസീലിന്‍റെ പ്രതീക്ഷകളത്രയും നെഞ്ചേറ്റുന്ന നെയ്മര്‍ കൂടി പുറത്താകരുതേയെന്ന പ്രാര്‍ത്ഥനയാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്. ജര്‍മനിയെ കീഴടക്കിയ മെക്സിക്കോ ബ്രസീലിനും ചങ്കിടിപ്പാണ് നല്‍കുന്നത്. നാളെ 7.30 നാണ് ലോക കാത്തിരിക്കുന്ന പോരാട്ടം.
