ബാഴ്‌സയില്‍ മെസിക്കും സുവാരസിനുമൊപ്പം എംഎസ്എന്‍ സഖ്യം തീര്‍ത്ത നെയ്മര്‍ പിന്നീട് ലോക റെക്കോര്‍ഡ് തുകയ്‌ക്ക് പാരീസ് സെന്റ് ജെര്‍മനിലേക്ക് കൂടുമാറി
പത്തൊമ്പതാം വയസില് സൌത്ത് അമേരിക്കന് ഫുട്ബാളര് ഓഫ് ഇയര് പുരസ്കാരം ലഭിച്ചതോടെയാണ് നെയ്മറെന്ന പേര് ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. 2011ലും 2012ലും പുരസ്കാരനേട്ടം ആവര്ത്തിച്ചു. ഇതോടെ, കളി മികവില് മെസ്സിയുമായും പെലെയുമായും ആരാധകന് താരതമ്യപെടുത്താന് തുടങ്ങി.
പെപ്പെ, പെലെ, റോബിഞ്ഞോ എന്നിവരെ പോലെ നെയ്മറും സാന്റോസിന്റെ യൂത്ത് അക്കാദമിയില് ആണ് ഫുട്ബാള് ജീവിതം തുടങ്ങിയത്. 2003 ല് സാന്റോസില് ചേര്ന്നക്കിലും 2009 ല് ആണു ആദ്യമായ് ഒന്നാംകിട ടീമിനു വേണ്ടി കളിച്ചത്.
14-ാം വയസില് റയല് മാഡ്രിഡില് ചേരാനായി സ്പെയിനിലേക്ക് പോയ നെയ്മര് റയലിന്റെ പരിക്ഷകള് എല്ലാം പാസ്സായെങ്കിലും സാന്റോസ് കൂടുതല് പണം മുടക്കി നെയ്മറിനെ ക്ലബ്ബില് നിലനിര്ത്തി. 2013ല് 21ആം വയസ്സില് സ്പാനിഷ് ക്ലബ് ബാഴ്സലോണയിലേക്ക് ചേക്കേറിയതോടെയാണ് നെയ്മറുടെ തലവര മാറുന്നത്.
ബാഴ്സയില് മെസിക്കും സുവാരസിനുമൊപ്പം എംഎസ്എന് സഖ്യം തീര്ത്ത നെയ്മര് പിന്നീട് ലോക റെക്കോര്ഡ് തുകയ്ക്ക് പാരീസ് സെന്റ് ജെര്മനിലേക്ക് കൂടുമാറി. സ്വന്തം നാട്ടില് നടന്നകഴിഞ്ഞ ലോകകപ്പില് ക്വാര്ട്ടറില് കൊളംബിയക്കെതിരെ നെയ്മര് പരിക്കേറ്റ് മടങ്ങിയതാണ് ബ്രസീലിന്റെ ലോകകപ്പ് മോഹങ്ങള്ക്ക് തിരിച്ചടിയായത്. സെമിയില് നെയ്മറില്ലാതെ ഇറങ്ങിയ ബ്രസീല് ജര്മനിയോട് 1-7നാണ് തോറ്റ് മടങ്ങിയത്. ഇത്തവണ ലോകകപ്പിന് തൊട്ടുമുമ്പ് നെയ്മറിന് പരിക്കേറ്റത് ബ്രസീലിനെ ആശങ്കയിലാഴ്ത്തിയെങ്കിലും സന്നാഹ മത്സരത്തില് കളിക്കളത്തില് തിരിച്ചെത്തിയത് ബ്രസീലിന് പ്രതീക്ഷ നല്കുന്നുണ്ട്.
ശക്തി
മികവ്-ഫോര്വേഡായും വിങ്ങറായും കളിക്കുന്ന നെയ്മറെ അറ്റാക്കിംഗ് മിഡ്ഫീല്ഡറായും ഉപയോഗിക്കാറുണ്ട്. കളി നിയന്ത്രിക്കാനുള്ള കഴിവും ഡ്രിബ്ലിംഗ് മികവുമാണ് നെയ്മറെ വ്യത്യസ്തനാക്കുന്നത്. ഗോളടിക്കുന്നതിലും ഗോളടിപ്പിക്കുന്നതിലും സാങ്കേതികത്തികവിലും മറ്റു താരങ്ങളേക്കാള് എറെ മുന്നില്.
