ഞാന്‍ ഇതുവരെ എത്തിയത് എങ്ങനെയെന്ന് പലര്‍ക്കുമറിയില്ല. ജീവിത വഴികള്‍ ഒരിക്കലും സുഖമമായിരുന്നില്ല. ഇനിയും അത് അങ്ങനെ തന്നെയായിരിക്കും.
മോസ്കോ: കോസ്റ്റാറിക്കയ്ക്കെതിരെ അവസാന നിമിഷം നേടിയ വിജയം സൂപ്പര് താരം നെയ്മറിനെ വികാരാധീനനാക്കി. വാക്കിലല്ല പ്രവര്ത്തിയിലാണ് കാര്യമെന്നായിരുന്നു നെയ്മര് പിന്നീട് ഇന്റാഗ്രമില് പ്രതികരിച്ചത്. മറ്റുള്ളവര് ആഘോഷങ്ങളില് മുഴുകിയപ്പോള്, മൈതാന മധ്യത്തില് മുട്ടിലിരുന്ന് മുഖം പൊത്തിക്കരഞ്ഞു നെയ്മര്. അദ്ദേഹത്തിന്റെ തന്നെ വാക്കുകള് കടമെടുത്താല് സന്തോഷത്തിന്റെ, ഇച്ഛാശക്തിയുടെ വിജയദാഹത്തിന്റെ കണ്ണീര്.
അതെ നെയ്മറിനിത് വെറും ജയമല്ല. ലോകകപ്പെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ്. ഞാന് ഇതുവരെ എത്തിയത് എങ്ങനെയെന്ന് പലര്ക്കുമറിയില്ല. ജീവിത വഴികള് ഒരിക്കലും സുഖമമായിരുന്നില്ല. ഇനിയും അത് അങ്ങനെ തന്നെയായിരിക്കും. സംസാരത്തിലല്ല, അത് ചെയ്തു കാണിക്കുന്നതിലാണ് കാര്യമെന്നും, ചുരുക്കം ചിലര്ക്കമാത്രമേ അത് സാധിക്കൂ, നെയ്മര് ഇന്സ്റ്റഗ്രാമില് കുറിച്ചു.
സമ്മര്ദ്ദങ്ങളെ അതിജീവിക്കാനായതിന്റെ സന്തോഷമാണ് നെയ്മറുടെതെന്നായിരുന്നു പരിശീലകന് ടിറ്റെ പ്രതികരിച്ചത്. പെനല്റ്റിക്ക വേണ്ടി നെയ്മര് കളത്തിലഭിനയിച്ചെന്ന വിമര്ശനവും പരിശീലകന് തള്ളിക്കളഞ്ഞു. എതിര് താരം തടഞ്ഞില്ലായിരുന്നെങ്കില് നെയ്മറിന് ആ നീക്കം പൂര്ത്തിയാക്കാന് സാധിച്ചേനെയെന്നു പറഞ്ഞ ടിറ്റെ പെനാല്റ്റി അര്ഹിച്ചതെന്നും അവകാശപ്പെട്ടു.
