ബ്രസീല്‍ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു

മോസ്കോ: ലോകം മുഴുവന്‍ ഇന്ന് നടക്കുന്ന ലോകകപ്പ് ഫെെനലിന്‍റെ ചര്‍ച്ചയിലാണ്. രണ്ടാം കിരീടം സ്വപ്നമിട്ട് ഫ്രാന്‍സും ആദ്യമായി ലോക കിരീടത്തില്‍ മുത്തമിടാനുള്ള വെമ്പലുമായി ക്രൊയേഷ്യയും മോസ്കോയിലെ ലൂസ്നിക്കി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും.

റഷ്യയിലേക്ക് ഫേവറിറ്റുകളായി വന്ന ബ്രസീല്‍ ക്വാര്‍ട്ടറില്‍ പുറത്തായതോടെ നെയ്മറുടെ ലോകകപ്പ് സ്വപ്നങ്ങള്‍ ഒരിക്കല്‍ കൂടി പൊഴിഞ്ഞിരുന്നു. പക്ഷേ, ലോകകപ്പ് കലാശ പോരാട്ടത്തിന്‍റെ ആവേശം താരത്തിനുമുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വ്യക്തമാക്കുന്നത്. ഫ്രഞ്ച് പടയും ക്രോട്ടുകളും ഏറ്റുമുട്ടുമ്പോള്‍ ആശംസുകളുമായി എത്തിയിരിക്കുകയാണ് ബ്രസീലിന്‍റെ മിന്നും താരം.

പിഎസ്ജിയില്‍ തന്‍റെ സഹതാരമായ കെയ്‍ലിയന്‍ എംബാപെയ്ക്കും ബാഴ്സയില്‍ തന്‍റെ ഒപ്പം കളിച്ചിരുന്ന ഇവാന്‍ റാക്കിറ്റിച്ചിനും നെയ്മര്‍ ആശംസകള്‍ നേര്‍ന്നു. ഇവിടെ വരെയെത്താന്‍ നിങ്ങള്‍ എത്രത്തോളം കഷ്ടപ്പെട്ടുവെന്ന് എനിക്കറിയാം. ഇനിയും ആസ്വദിച്ച് നിങ്ങള്‍ കളിക്കണം. നിങ്ങളുടെ നേട്ടത്തില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു.

ഇനി നിങ്ങളുടെ രാജ്യത്തെ ആരാധകരുടെ പ്രതികരണങ്ങള്‍ കാണാനും ആഗ്രഹിക്കുന്നു. ഞാനും ആ ജനക്കൂട്ടത്തോടൊപ്പമുണ്ട്. എന്‍റെ ഗോള്‍ഡന്‍ ബോയ്ക്കും ബാഴ്സയിലെ എന്‍റെ സഹതാരത്തിനും വേണ്ടിയാണിത്. ഇപ്പോള്‍ തന്നെ നിങ്ങള്‍ ചാമ്പ്യന്മാരായി കഴിഞ്ഞു. നിങ്ങളെ പോലെയുള്ള സുഹൃത്തുക്കളെ ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ ഫെെനല്‍ ലോക ഫുട്ബോളിനും അഭിമാനമാകട്ടെയെന്നും നെയ്മര്‍ കുറിച്ചു. 

View post on Instagram