റൊണാല്‍ഡോ, മെസി എന്നീ സമകാലിക ഫുട്ബോളിലെ ഇതിഹാസങ്ങള്‍ക്ക് മറ്റൊരു സൂപ്പര്‍താരം നെയ്മര്‍ നല്‍കുന്ന വിശേഷണമാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്തെ ചര്‍ച്ച വിഷയം

മോസ്കോ: റൊണാല്‍ഡോ, മെസി എന്നീ സമകാലിക ഫുട്ബോളിലെ ഇതിഹാസങ്ങള്‍ക്ക് മറ്റൊരു സൂപ്പര്‍താരം നെയ്മര്‍ നല്‍കുന്ന വിശേഷണമാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്തെ ചര്‍ച്ച വിഷയം. മെസ്സിയും റൊണാള്‍ഡോയുടേയും പേരുകള്‍ക്കൊപ്പം നെയ്മറുടേയും പേര് ചേര്‍ത്തു വയ്ക്കുന്നതിനെതിരെയാണ് ബ്രസീലിയന്‍ സ്‌ട്രൈക്കറുടെ അഭിപ്രായപ്രകടനം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നെയ്മര്‍ നിലപാട് വ്യക്തമാക്കുന്നത് ഇങ്ങനെ.

"ഭൂമിയിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ഞാനാണ്. എന്തെന്നാല്‍ മെസ്സിയും റൊണാള്‍ഡോയുമൊക്കെ വേറെ ഗ്രഹത്തില്‍ നിന്നുള്ള താരങ്ങളാണ്"

 അവര്‍ ഇരുവരും തന്നേക്കാള്‍ ഏറെ ഉയരത്തിലാണെന്നും അവരുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല എന്നും . തനിക്ക് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാകണ്ട പകരം ലോകകപ്പ് ഉയര്‍ത്തിയാല്‍ മതിയെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ റഷ്യ ലോകകപ്പിലെ ആദ്യമത്സരത്തിന് കളത്തിലിറങ്ങുകയാണ് ഇന്ന് ബ്രസീല്‍. മാഴ്‌സലോയുടെ നായകത്വത്തിലാകും മഞ്ഞപ്പട കളത്തിലിറങ്ങുക.നെയ്മര്‍, ഫിലിപ്പ് കുട്ടിന്യോ, ഗബ്രിയേല്‍ ജീസസ്, വില്ല്യന്‍ എന്നിവരാണ് ബ്രസീലിന്റെ കരുത്ത്. കണ്ണങ്കാലിനേറ്റ പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനാകാത്തതിനാല്‍ മധ്യനിര താരം ഫ്രെഡ് ഇന്ന് ബ്രസീല്‍ നിരയില്‍ കളിച്ചേക്കില്ലെന്നാണ് സൂചന.