ബ്രസീല്‍ ക്യാമ്പിലെ അതിഥി
സോച്ചി: റഷ്യന് ലോകകപ്പ് ക്വാര്ട്ടറിന്റെ ആവേശത്തിലേക്ക് കടക്കുമ്പോള് ടൂര്ണമെന്റില് താരപൊലിമ മുഴുവന് ബ്രസീലിന്റെ നെയ്മര്ക്കാണ്. ലിയോണല് മെസിയും ക്രിസ്റ്റ്യാനോ റൊണാള്ഡോയും ലോകകപ്പില് നിന്ന് പുറത്തായതോടെ ലോകത്തിന്റെ കണ്ണുകള് മുഴുവന് നെയ്മര് എന്ന താരത്തിലാണ്. ക്വാര്ട്ടറില് ബെല്ജിയത്തിനെ നേരിടും മുമ്പ് സോച്ചിയിലെത്തി കാനറികള് പരിശീലനം ആരംഭിച്ചു.
കടുത്ത പരിശീലനത്തിന്റെ ഇടയില് നെയ്മര് മകന് ഡേവിഡ് ലൂക്കയുമായി പന്ത് തട്ടിക്കളിക്കുന്ന വീഡിയോ ആണ് ഇപ്പോള് സാമൂഹ്യ മാധ്യമങ്ങളില് തരംഗം തീര്ക്കുന്നത്. അച്ഛന്റെ പാതയില് മകനും ചെറുപ്പത്തിലെ മിടുക്കനാണെന്നാണ് ബ്രസീലിയന് ആരാധകര് ഇപ്പോള് പറയുന്നത്.
വീഡിയോ കാണാം...
