നെയ്മറെ സ്വന്തമാക്കണമെങ്കില്‍ പിഎസ്ജിയുമായിട്ടാകും ആദ്യം ചര്‍ച്ചയെന്ന് റയല്‍
മാഡ്രിഡ്: ബ്രസീലിയന് സൂപ്പര് താരം നെയ്മറിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി റയല് മാഡ്രിഡ് രംഗത്തെത്തിയെന്ന റിപ്പോര്ട്ടുകള് ഇന്നലെ മുതല് ശക്തമായിരുന്നു. സണ് അടക്കമുള്ള ലോക പ്രശസ്ത മാധ്യമങ്ങളാണ് വാര്ത്ത ആദ്യം പുറത്തുവിട്ടത്. റയല് അധികൃതര് നെയ്മറിന്റെ പിതാവുമായി ചര്ച്ച നടത്തിയെന്നും കരാര് ഉടന് തന്നെ യാഥാര്ത്ഥ്യത്തിലെത്തുമെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു.
നെയ്മറിന്റെ ട്രാന്സ്ഫര് വാര്ത്തകള് സജീവമായതോടെ റയല് അധികൃതര് ഇപ്പോള് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. നെയ്മറിനെ സാന്റിയാഗോ ബര്ണബ്യൂവിലെത്തിക്കാനുള്ള ഒരു നീക്കവും നടത്തുന്നില്ലെന്ന് റയൽ മാഡ്രിഡ് ഔദ്യോഗികമായി അറിയിച്ചു.
വാര്ത്താക്കുറിപ്പിലൂടെയാണ് റയൽ ഇക്കാര്യം വ്യക്തമാക്കിയത്. നെയ്മറുടെ നിലവിലെ ക്ലബ്ബായ പിഎസ്ജിയുമായി മികച്ച ബന്ധമാണ് റയലിനുള്ളത്.
താരത്തെ സ്വന്തമാക്കണമെങ്കില് പിഎസ്ജിയുമായിട്ടാകും ആദ്യം ചര്ച്ച നടത്തുകയെന്നും റയൽ മാഡ്രിഡ് വീശദീകരിച്ചിട്ടുണ്ട്.
