ആരാധകരേ അടങ്ങൂ, അങ്ങനെയല്ല വേണ്ടത്, നെയ്മറുടെ അച്ഛന് പറയാനുള്ളത്!
ലോകകപ്പിലെ നെയ്മറുടെ പ്രകടനത്തിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്. കളിക്കളത്തില്‍ വെച്ച് നെയ്‍മര്‍ കരഞ്ഞതും വിവാദത്തിനിടയാക്കി. നെയ്‍മര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആരാധകരും രംഗത്ത് എത്തി. എന്നാല്‍ സംയമനം പാലിക്കൂവെന്നാണ് ആരാധകരോട് നെയ്മറുടെ അച്ഛൻ നെയ്മര്‍ സീനിയറിന് പറയാനുള്ളത്.
സാമൂഹ്യ മാധ്യമങ്ങളില്‍ സംയമനം പാലിക്കൂ. മറ്റുള്ളവരെ അപമാനിക്കാതിരിക്കു. നിങ്ങള്‍ക്ക് നെയ്‍മറെ പിന്തുണയ്‍ക്കണമെന്നുണ്ടെങ്കില്‍ അത് നല്ല രീതിയില്‍ ചെയ്യൂ- നെയ്മര്‍ സീനിയര്‍ പറയുന്നു. വിമര്‍ശിക്കുന്നവരെക്കുറിച്ച് മോശം പറയുന്നത് തന്റെ മകനെയും മോശമായി ചിത്രീകരിക്കാനേ സഹായിക്കൂവെന്നും നെയ്മര്‍ സീനിയര്‍ പറയുന്നു. ആദ്യ മത്സരത്തില്‍ ഗോള്‍ നേടാൻ നെയ്‍മര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ കോസ്റ്ററിക്കയ്‍ക്കെതിരെ നെയ്‍മര്‍ ഒരു ഗോള്‍ നേടി.
